ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു
Tuesday, October 14, 2025 1:20 AM IST
കോഴിക്കോട്: പേരാമ്പ്രയില്‍ പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി സ്വകാര്യ ആശുപത്രി വിട്ടു. ഇന്നലെ രാത്രിയോടെയാണു ഡിസ്ചാര്‍ജായത്.
മൂക്കിനു പരിക്കേറ്റ് ശസ്ത്രക്രിയ നടത്തിയതിനാല്‍ മരുന്നു വച്ചു കെട്ടേണ്ടതുണ്ട്. ഇതിനായി ആശുപത്രിയില്‍ വരേണ്ടതിനാല്‍ അദ്ദേഹം കോഴിക്കോട്ട് ഫ്ളാറ്റില്‍ കഴിയുകയാണ്. സികെജി മെമ്മോറിയല്‍ കോളജിലെ തെരഞ്ഞെുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിലാണ് പോലീസ് അതിക്രമം നടന്നത്.
സിപിഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷം നിയന്ത്രിക്കാന്‍ എത്തിയ പോലീസ് സംഘാംഗങ്ങള്‍ ഷാഫിയെ ആക്രമിക്കുകയായിരുന്നു. മൂക്കിന്റെ ഇടതുവലതു ഭാഗത്തെ അസ്ഥികള്‍ പൊട്ടിയിരുന്നു. മൂക്കിനു ശസ്ത്രക്രിയ നടത്തി. മൂന്നു ദിവസമായി അദ്ദേഹം ആശുപത്രിയില്‍ കഴിയുകയായിരുന്നു.