ഷെവ. ഐ.സി. ചാക്കോ അവാര്‍ഡ് വി.ജെ. ജയിംസിന്
Tuesday, October 14, 2025 1:20 AM IST
ചങ്ങനാശേരി: ഷെവ. ഐ.സി. ചാക്കോയുടെ സ്മരണാര്‍ഥം ചങ്ങനാശേരി അതിരൂപത ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡിന് നോവലിസ്റ്റ് വി.ജെ. ജയിംസ് തെരഞ്ഞെടുക്കപ്പെട്ടതായി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പ്രഖ്യാപിച്ചു.
നാലു വര്‍ഷത്തിലൊരിക്കല്‍ നല്കുന്ന ഈ അവാര്‍ഡ് 25,000 രൂപയും പ്രത്യേക പുരസ്കാരവും പ്രശസ്തിപത്രവും അടങ്ങിയതാണ്. ഷെവ. ഐ.സി. ചാക്കോയുടെ മാതൃകയില്‍ സാഹിത്യ-ശാസ്ത്ര-സാംസ്കാരിക മേഖലകളില്‍ നല്കിയ സംഭാവനകളാണ് വി.ജെ. ജയിംസിനെ ഈ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ലൂര്‍ദ് ഫൊറോനാ പാരിഷ് ഹാളില്‍ നവംബര്‍ ഒമ്പതിന് ചേരുന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പുരസ്കാരം സമ്മാനിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തും.
തിരുവനന്തപുരം ഐഎസ്ആര്‍ഒയില്‍ സീനിയര്‍ എന്‍ജിനിയറായി റിട്ടയര്‍ ചെയ്ത വി.ജെ. ജയിംസ് സാഹിത്യരംഗത്തും സജീവമായിരുന്നു. ചങ്ങനാശേരി അതിരൂപത പേരൂര്‍ക്കട ലൂര്‍ദ്ഹില്‍ ഇടവകാംഗമാണ് അദ്ദേഹം. ഭാര്യ: അശ്വതി മാത്യു. മക്കള്‍: ഡോ. താരാ മേരി ജയിംസ്, സൂര്യന്.