അനധികൃത സ്വത്ത് സമ്പാദന കേസ്: ഹര്‍ജി വിധി പറയാന്‍ മാറ്റി
Tuesday, October 14, 2025 1:20 AM IST
കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസില്‍ എക്സൈസ് കമ്മീഷണറും എഡിജിപിയുമായ എം.ആര്. അജിത്കുമാറിനെതിരായ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി.
നേരത്തേ അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്കിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ വിജിലൻസ് കോടതി തുടര്‍നടപടി സ്വീകരിക്കാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരേ അജിത്കുമാര്‍ നല്കിയ ഹര്‍ജി ജസ്റ്റീസ് എ. ബദറുദ്ദീനാണ് പരിഗണിച്ചത്.
കേസില്‍ മുഖ്യമന്ത്രിക്ക് എന്താണു കാര്യം, നിയമവിരുദ്ധമായി ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി എങ്ങനെ അംഗീകരിച്ചു തുടങ്ങി വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയും കോടതി ഇതോടൊപ്പം പരിഗണിച്ചു.