ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
Tuesday, October 14, 2025 1:20 AM IST
മൂവാറ്റുപുഴ: ആരക്കുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. പെരിങ്ങഴ താണിക്കുഴിയില്‍ പരേതനായ സിനിലിന്റെ മകന് അഭിഷേക് (20) ആണ് മരിച്ചത്.
മൂഴി പാലത്തിന് സമീപം ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. മൂവാറ്റുപുഴയില്‍നിന്നു പണ്ടപ്പിള്ളി ഭാഗത്തേക്കു വരികയായിരുന്ന അഭിഷേക് സഞ്ചരിച്ച ബൈക്കും എതിര്‍ദിശയില്‍നിന്നു വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്നു തെറിച്ചുപോയ അഭിഷേക് സമീപത്തെ മരത്തിലിടിച്ച് വീഴുകയായിരുന്നു. തലയ്ക്കു നെഞ്ചിനും ഗുരുതര പരിക്കേറ്റ അഭിഷേകിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് നാലിന് പൊതുശ്മശാനത്തില്‍. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ രണ്ടാം വര്‍ഷ അനിമേഷന്‍ വിദ്യാര്‍ഥിയായിരുന്നു അഭിഷേക്. മാതാവ്: മഞ്ജുഷ. സഹോദരന്: നന്ദു.