പ​​റ​​വൂ​​ര്‍: അ​​ങ്ക​​ണ​​വാ​​ടി വി​​ദ്യാ​​ര്‍ഥി​​നി​​യാ​​യ മൂ​​ന്ന​​ര വ​​യ​​സു​​കാ​​രി​​യു​​ടെ ചെ​​വി തെ​​രു​​വു​​നാ​​യ ക​​ടി​​ച്ചു പ​​റി​​ച്ചു. ചി​​റ്റാ​​റ്റു​​ക​​ര നീ​​ണ്ടൂ​​ര്‍ മേ​​യ്ക്കാ​​ട്ട് വീ​​ട്ടി​​ല്‍ മി​​റാ​​ഷ്-​​വി​​നു​​മോ​​ള്‍ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ള്‍ നി​​ഹാ​​ര​​യ്ക്കാ​​ണ് ക​​ടി​​യേ​​റ്റ​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് രാ​​മ​​ന്‍കു​​ള​​ങ്ങ​​ര ക്ഷേ​​ത്ര​​മൈ​​താ​​നി​​യി​​ല്‍ മ​​റ്റു കു​​ട്ടി​​ക​​ള്‍ ക​​ളി​​ക്കു​​ന്ന​​ത് പി​​താ​​വി​​നോ​​ടൊ​​പ്പ​​ം ക​​ണ്ടി​​രി​​ക്കു​​മ്പോഴാ​​ണ് നാ​​യ​​യു​​ടെ അ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യ​​ത്.

ഇ​​രു​​വ​​ര്‍ക്കും പി​​ന്നി​​ലൂ​​ടെ എ​​ത്തി​​യ തെ​​രു​​വു​​നാ​​യ കു​​ട്ടി​​യെ ആ​​ക്ര​​മി​​ക്കു​​ന്ന​​തു ക​​ണ്ട പി​​താ​​വ്, നാ​​യ​​യെ തു​​ര​​ത്തി​​യോ​​ടി​​ക്കാ​​ന്‍ ശ്ര​​മി​​ച്ചെ​​ങ്കി​​ലും നാ​​യ കു​​ട്ടി​​യു​​ടെ വ​​ല​​തു ചെ​​വി​​യി​​ല്‍ ക​​ടി​​ച്ചു വ​​ലി​​ച്ചു. ചെ​​വി അ​​റ്റു താ​​ഴെ വീ​​ണു. ഉ​​ട​​നെ ത​​ന്നെ കു​​ട്ടി​​യെ പ​​റ​​വൂ​​രി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ര്‍ന്ന് ക​​ള​​മ​​ശേ​​രി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലും എ​​ത്തി​​ച്ചു.


ഇ​​വി​​ടെ പേ​​വി​​ഷ ബാ​​ധ​​യ്‌​​ക്കെ​​തി​​രാ​​യ കു​​ത്തി​​വ​​യ്പ് എ​​ടു​​ത്ത ശേ​​ഷം വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യ്ക്കാ​​യി എ​​റ​​ണാ​​കു​​ളം സ്‌​​പെ​​ഷ​​ലി​​സ്റ്റ് ആ​​ശു​​പ​​ത്രി​​യി​​ലും പി​​ന്നീ​​ട് എ​​റ​​ണാ​​കു​​ളം മെ​​ഡി​​ക്ക​​ല്‍ ട്ര​​സ്റ്റ് ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു. ചെ​​വി ഒ​​രു ക​​വ​​റി​​ലാ​​ക്കി​​യാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ച​​ത്. രാ​​ത്രി വൈ​​കി കു​​ട്ടി​​യു​​ടെ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി.