റിച്ചാഡ് ലീ ബ്രൂക്സ് ഇന്ന് രാജഗിരി കോളജിൽ
Monday, October 13, 2025 1:42 AM IST
കൊച്ചി: പ്രമുഖ ബാസ്കറ്റ് ബോള്‍ പരിശീലകന് റിച്ചാഡ് ലീ ബ്രൂക്സ് ഇന്ന് കളമശേരി രാജഗിരി കോളജിൽ എത്തുന്നു.
എറണാകുളം ജില്ലാ ബാസ്കറ്റ്ബാള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കളമശേരി രാജഗിരി കാമ്പസിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാസ്കറ്റ്ബോള്‍ ഫണ്ടമെന്റല്‍സ് മുന്‍നിര്‍ത്തിയുള്ള ക്യാമ്പില്‍ രാവിലെ പത്തു മുതല്‍ കോച്ചുമാര്‍ക്കുള്ള ശില്പശാലയും ഉച്ചയ്ക്ക് രണ്ടിനുശേഷം വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനപരിപാടിയുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
യൂത്ത് ബാസ്കറ്റ്ബോള്‍ വികസനത്തിലും പ്രമോഷനിലും സ്പെഷലൈസ് ചെയ്ത റിച്ചാഡ് ലീ ബ്രൂക്സ് 1996 മുതല്‍ 1997 വരെ ഓസ്ട്രിയയിലെ കോച്ച് ഓഫ് ദി ഇയര്‍ ആയും രണ്ടു വര്‍ഷം യുഎസ്എ കോച്ച് ഓഫ് ദി ഇയര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.