ദേവസ്വം ബോർഡ് പൂർണമായും പരിശുദ്ധമല്ലെന്ന് പി.എസ്. പ്രശാന്ത്
Wednesday, October 15, 2025 2:25 AM IST
തിരുവനന്തപുരം: ദേവസ്വം ബോർഡ് പൂർണമായും പരിശുദ്ധമാണെന്ന് അവകാശപ്പെടാനില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
1998ൽ സ്വർണം പൂശിയതിന് ശേഷം വന്ന എല്ലാവരും പെർഫക്ട് ആയിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നല്ലോ. 1998 മുതൽ ഇക്കാലം വരെയുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെ. അന്നു മുതൽ എന്തെല്ലാം നടന്നിട്ടുണ്ടോ അതെല്ലാം പുറത്തു വരട്ടെയെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി പ്രശാന്ത് പറഞ്ഞു.
2019നു ശേഷമുള്ള കാര്യങ്ങൾ മാത്രം അന്വേഷിച്ചാൽ പോരാ. 1998ന് ശേഷമുള്ള എല്ലാ കാലത്തെയും ബോർഡുകളെക്കുറിച്ച് അന്വേഷിക്കണം. കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നും പ്രശാന്ത് പറഞ്ഞു.