വിദ്യാഭ്യാസമന്ത്രിയുടെ പരാമർശങ്ങൾ അപക്വം: കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ
Wednesday, October 15, 2025 2:25 AM IST
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിനെ സംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള കേസിൽ വിദ്യാഭ്യാസമന്ത്രി നടത്തിയ പരാമർശങ്ങൾ അപക്വവും നിയമസംവിധാനങ്ങൾക്ക് വിരുദ്ധവുമാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി അറയ്ക്കൽ പറഞ്ഞു.
സംയമനത്തോടെ പഠിച്ച് പ്രശ്നങ്ങളെ പരിഹാരത്തിലേക്ക് നയിക്കേണ്ടതിന് പകരം രാഷ്ട്രീയനേട്ടങ്ങൾക്കായി നിലപാടുകൾ സ്വീകരിക്കുന്നത് അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.