മത്സ്യത്തൊഴിലാളികൾക്ക് റിട്ടയർമെന്റ് ബെനിഫിറ്റ് സ്കീം
Wednesday, October 15, 2025 1:37 AM IST
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് അംഗങ്ങളായ മത്സ്യത്തൊഴിലാളികൾക്ക് റിട്ടയർമെന്റ് ബെനിഫിറ്റ് സ്കീം നടപ്പാക്കുമെന്നു മന്ത്രി സജി ചെറിയാൻ.
ഒരു തവണയെങ്കിലും അംശദായം അടച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്തിന് കുറഞ്ഞത് 1,000 രൂപയുടെ ആനുകൂല്യം ഉറപ്പാക്കും.
അടയ്ക്കുന്ന തുകയ്ക്ക് ആനുപാതികമായി ആനുകൂല്യം ലഭിക്കും. ഒക്ടോബർ 20 മുതൽ 30 വരെ അർഹരായ അംഗങ്ങളെ കണ്ടെത്താൻ നടപടിയെടുക്കുമെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.