പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
Wednesday, October 15, 2025 12:34 AM IST
ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോടു ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല കമ്മലത്തകിടി പാണംകാലയിൽ സച്ചു(25) വിനെയാണ് പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.
സ്നാപ്പ് ചാറ്റിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി രാത്രിയിൽ വീടിനുപുറത്തേക്കു വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
ഇരിങ്ങാലക്കുട വനിതാ സെല്ലിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് പ്രതിയെ തിരുവല്ലയിലെ വീട്ടിൽനിന്നു പിടികൂടുകയായിരുന്നു. ഇരിങ്ങാലക്കുട എസ്എച്ച്ഒ കെ.ജെ. ജിനേഷ്, എസ്ഐ എം.ആർ. കൃഷ്ണപ്രസാദ്, ജിഎസ്ഐ ടി.പി. പ്രീജു, ജിഎസ്സിപിഒമാരായ ഇ.എസ്. ജീവൻ, കമൽകൃഷ്ണ, ഉമേഷ് കൃഷ്ണൻ, സിപിഒ എം.എം. ഷാബു എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.