മുല്ലനേഴി പുരസ്കാരം ബി.കെ. ഹരിനാരായണന്
Wednesday, October 15, 2025 1:37 AM IST
തൃശൂർ: മുല്ലനേഴി ഫൗണ്ടേഷൻ അവിണിശേരി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ മുല്ലനേഴി പുരസ്കാരത്തിന് (15,001 രൂപ) ഗാനരചയിതാവും കവിയുമായ ബി.കെ. ഹരിനാരായണൻ അർഹനായി.
മുല്ലനേഴി സ്മാരക വിദ്യാലയ കാവ്യപ്രതിഭ പുരസ്കാരത്തിന് വൈഗ അനീഷ്, ജോയന്ന ബിനു, സി.എ. ശിവാനി, അലോന ജോസ്, നൈന എന്നിവർ അർഹരായി. 2500 രൂപയുടെ പുസ്തകങ്ങളാണ് പുരസ്കാരം.
ഹെവേന ബിനു, പി.എസ്. ആർദ്ര എന്നിവർ സ്പെഷൽ ജൂറി അവാർഡിനും അർഹരായി. 22നു വൈകുന്നേരം നാലിനു സാഹിത്യ അക്കാദമി എംടി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രഫ. വി. മധുസൂദനൻനായർ അവാർഡ് സമർപ്പണം നടത്തും.
പത്രസമ്മേളനത്തിൽ ഡോ.സി. രാവുണ്ണി, സി.കെ. അനന്തകൃഷ്ണൻ, കോമ്രേഡ് ജയൻ, ചാക്കോ ഡി. അന്തിക്കാട്, റീബ പോൾ എന്നിവർ പങ്കെടുത്തു.