ഇപിഎഫ് സ്റ്റാഫ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം കോട്ടയത്ത്
Wednesday, October 15, 2025 12:34 AM IST
കോട്ടയം: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സ്റ്റാഫ് ഫെഡറേഷൻ 18-ാമത് സംസ്ഥാന സമ്മേളനം 17, 18 തിയതികളിൽ കോട്ടയത്ത് നടക്കും. ഓർക്കിഡ് റസിഡൻസി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് എൻ.കെ. പ്രേമചന്ദ്രൻ എപി ഉദ്ഘാടനം ചെയ്യും.
അഖിലേന്ത്യാ സെക്രട്ടറി ജനറൽ ആർ. കൃപാകരൻ മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് പ്രതിനിധി സമ്മേളനവും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളെക്കുറിച്ച് സെമിനാറും 2025-26 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തും.
സംസ്ഥാന പ്രസിഡന്റ് കെ. സദാനന്ദൻ, റീജണൽ പ്രോവിഡണ്ട് ഫണ്ട് കമ്മീഷണർ രോഹിത് ശ്രീകുമാർ, അസിസ്റ്റന്റ് കമ്മീഷണർ എം.എം. തോമസ്, രാജേഷ് ഡി. മന്നാത്ത്, തോമസ് കല്ലാടൻ, പി.ആർ. രാജീവ്, ബി. ബിബിൻ, പി.ജി. സജീവ്, എസ്. ജയഗോപാൽ എസ്. ബൈജു ആന്റണി എന്നിവർ പ്രസംഗിക്കും. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളെക്കുറിച്ച് എഐടിയുസി ആലപ്പുഴ ജില്ലാ സെക്രട്ടറി വി. മോഹൻ സെമിനാർ നയിക്കും.