കൊ​​​ച്ചി: സ്ഥ​​​ലം മാ​​​റി പോ​​​കു​​​ന്ന ജ​​​സ്റ്റീ​​​സ് സി.​​​എ​​​സ്. സു​​​ധ​​​യ്ക്ക് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഫു​​​ള്‍കോ​​​ര്‍ട്ട് റ​​​ഫ​​​റ​​​ന്‍സോ​​​ടെ യാ​​​ത്ര​​​യ​​​യ​​​പ്പ് ന​​​ല്‍കി.

ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ കോ​​​ട​​​തി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് നി​​​തി​​​ന്‍ ജാം​​​ദാ​​​ര്‍, അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ല്‍ കെ. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ക്കു​​​റു​​​പ്പ്, ഹൈ​​​ക്കോ​​​ര്‍ട്ട് അ​​​ഡ്വ​​​ക്ക​​​റ്റ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് യ​​​ശ്വ​​​ന്ത് ഷേ​​​ണാ​​​യി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.


ജ​​​സ്റ്റീ​​​സ് സി.​​​എ​​​സ്. സു​​​ധ മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞു. ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍ട്ടി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ച പ്ര​​​ത്യേ​​​ക ബെ​​​ഞ്ചി​​​ല​​​ട​​​ക്കം ജ​​​സ്റ്റീ​​​സ് സു​​​ധ പ്ര​​​വ​​​ര്‍ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ഡ​​​ല്‍ഹി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലേ​​​ക്കാ​​​ണു സ്ഥ​​​ലം​​​മാ​​​റ്റം.