തേവാടി-ടാഗോർ മാധ്യമ പുരസ്കാരം തോമസ് ജേക്കബിന്
Thursday, October 16, 2025 1:53 AM IST
കൊല്ലം: പ്രശസ്ത ഭിഷഗ്വരനും കവിയും ടാഗോർ മാസികയുടെ പത്രാധിപരുമായിരുന്ന തേവാടി ടി.കെ. നാരായണക്കുറുപ്പിന്റെ പേരിലുള്ള പ്രഥമ തേവാടി-ടാഗോർ മാധ്യമ പുരസ്കാരം മലയാള മനോരമയുടെ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിന്.
25,000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം. 26ന് കൊല്ലം പബ്ലിക്ക് ലൈബ്രറി സരസ്വതി ഹാളിൽ വൈകുന്നേരം നാലിനു നടക്കുന്ന തേവാടി അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.