അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടി
Thursday, October 16, 2025 1:53 AM IST
കൊല്ലം: തിരുവനന്തപുരം-മധുര- തിരുവനന്തപുരം പ്രതിദിന അമൃത എക്സ്പ്രസ് (16343/16344) ട്രെയിൻ രാമേശ്വരം വരെ ദീർഘിപ്പിച്ചു.
ഇത് ഇന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ദക്ഷിണ റെയിൽവേ ചെന്നൈ ഡിവിഷൻ അധികൃതർ അറിയിച്ചു.തിരുവനന്തപുരത്ത് നിന്ന് രാത്രി 8.30ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 12.45ന് രാമേശ്വരത്ത് എത്തും.
തിരികെ രാമേശ്വരത്ത് നിന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം 5.55ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.