വാതിൽപ്പടി ചരക്ക്- പാർസൽ ഡെലിവറിക്ക് റെയിൽവേയും
Thursday, October 16, 2025 1:53 AM IST
പരവൂർ (കൊല്ലം): ലോജിസ്റ്റിക് മേഖലയിലെ വമ്പൻമാർക്ക് വെല്ലുവിളി ഉയർത്തി ഡോർ ടു ഡോർ (വാതിൽപ്പടി) ചരക്ക്- പാർസൽ ഡെലിവറിക്ക് റെയിൽവേയും തുടക്കമിടുന്നു.
ആദ്യ സംരംഭം എന്ന നിലയിൽ മുംബൈക്കും കൊൽക്കത്തയ്ക്കും മധ്യേ റെയിൽവേയുടെ പാർസൽ വാനുകൾ പെയോഗിച്ച് ഡോർ ടു ഡോർ ഡെലിവറി സേവനം ആരംഭിക്കും.