പള്ളുരുത്തി സ്കൂളിന് സംരക്ഷണം ഉറപ്പാക്കണം: കെഎൽസിഎ
Thursday, October 16, 2025 1:53 AM IST
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിനു സംരക്ഷണം ഉറപ്പാക്കാൻ സർക്കാരും പോലീസും തയാറാകണമെന്ന് കെഎൽസിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
യൂണിഫോം വിവാദത്തിൽ സ്കൂളിന് പോലീസ് സംരക്ഷണം ഉറപ്പുവരുത്തുന്നതിനും വിദ്യാർഥികൾക്ക് അധ്യയനം തടസപ്പെടാതിരിക്കുന്നതിനും സ്കൂൾ അധികാരികൾക്ക് നീതിപൂർവകമായ സംരക്ഷണം ഉറപ്പാക്കുന്നതിനും പോലീസ് കമ്മീഷണറുടെ പ്രത്യേക ശ്രദ്ധയുണ്ടാകണം.
ചിലർ നടത്തുന്ന സംഘടിതശ്രമങ്ങളെ പോലീസ് കൃത്യമായി നിരീക്ഷിക്കണം. മാനേജ്മെന്റ് കൈക്കൊള്ളുന്ന നിയമപ്രകാരമുള്ള എല്ലാ തീരുമാനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്ന് കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, സാമൂഹ്യ-രാഷ്ട്രീയ ഫോറം കൺവീനർ ടി. എ. ഡാൽഫിൻ, കൊച്ചി രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ എന്നിവർ അറിയിച്ചു.