ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാർഥിനിയുമായി പോയ കാർ മറിഞ്ഞു; വിദ്യാർഥിനി മരിച്ചു
Thursday, October 16, 2025 1:53 AM IST
കുറ്റിക്കോൽ (കാസർഗോഡ്): ആത്മഹത്യയ്ക്കു ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയെ ആശുപത്രിയിലെത്തിക്കാനായി സഹോദരൻ ഓടിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞു.
ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥിനിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ അമ്മയ്ക്കും സഹോദരനും പരിക്കേറ്റു. ബേത്തൂർപാറ തച്ചാർകുണ്ടിലെ പരേതനായ ബാബു-വനജ ദന്പതികളുടെ മകൾ മഹിമ (19) യാണ് മരിച്ചത്.
കാസർഗോട്ടെ സ്വകാര്യ നഴ്സിംഗ് കോളജിൽ രണ്ടാംവർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനിയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെയാണ് മഹിമയെ കിടപ്പുമുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്.