പ​ത്ത​നം​തി​ട്ട: രാ​ഷ്‌ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍മു ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ​ത്തു​ക ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ ഗൂ​ർ​ഖ ജീ​പ്പി​ൽ. 22നു ​രാ​വി​ലെ പ​മ്പ​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് ഉ​ച്ച​യ്ക്ക്​ 12ന്​ ​സ​ന്നി​ധാ​ന​ത്തെ​ത്തു​ന്ന ത​ര​ത്തി​ലാ​ണ്​ യാ​ത്ര.

21ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന രാ​ഷ്‌ട്ര​പ​തി വൈ​കു​ന്നേ​രം രാ​ജ്ഭ​വ​നി​ല്‍ വി​ശ്ര​മി​ക്കും. പി​റ്റേ​ന്നു രാ​വി​ലെ ഒ​മ്പ​തോ​​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു ഹെ​ലി​ക്കോ​പ്റ്റ​റി​ല്‍ നി​ല​യ്​​ക്ക​ലെ​ത്തും. അ​വി​ടെ​നി​ന്നു കാ​ര്‍ മാ​ര്‍ഗം പ​മ്പ​യി​ലെ​ത്തി​യ​ശേ​ഷം ദേ​വ​സ്വം​ബോ​ർ​ഡ്​ മ​രാ​മ​ത്ത് കോം​പ്ല​ക്‌​സി​ല്‍ വി​ശ്ര​മി​ക്കും. തു​ട​ര്‍ന്ന് പ​മ്പ സ്‌​നാ​നം ന​ട​ത്തു​ന്ന​തി​നു​ള്ള ആ​ലോ​ച​ന​യും ഷെ​ഡ്യൂ​ളി​ലു​ണ്ട്.

പ​മ്പ​യി​ല്‍നി​ന്ന് ഇ​രു​മു​ടി​ക്കെ​ട്ട് നി​റ​ച്ച​ശേ​ഷ​മാ​കും മ​ല ക​യ​റു​ക. തു​ട​ര്‍ന്ന് രാ​വി​ലെ 11.15ന്​ ​സ​ന്നി​ധാ​ന​ത്തേ​ക്കു പു​റ​പ്പെ​ടും. ക​ന​ത്ത സു​ര​ക്ഷ​യി​ൽ ദേ​വ​സ്വം ബോ​ര്‍ഡി​ന്‍റെ പു​തി​യ ഗൂ​ര്‍ഖ ജീ​പ്പി​ലാ​യി​രി​ക്കും യാ​ത്ര.​ പ​മ്പ​യി​ല്‍നി​ന്നു സ​ന്നി​ധാ​ന​ത്തേ​ക്ക് ഗൂ​ര്‍ഖ ജീ​പ്പ്​ പോ​കു​ന്ന​തു സം​ബ​ന്ധി​ച്ച റി​ഹേ​ഴ്‌​ല്‍ ചെ​യ്യു​ന്ന​തി​ന് ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്. അ​നു​മ​തി​ക്കുശേ​ഷം റി​ഹേ​ഴ്‌​സ​ല്‍ ന​ട​ക്കും.


രാ​ഷ്‌ട്ര​പ​തി​യു​ടെ വാ​ഹ​ന​ത്തി​ല്‍ അ​ഞ്ചു​പേ​രു​ണ്ടാ​കും. മ​റ്റ്​ അ​ക​മ്പ​ടി ജീ​പ്പു​ക​ള്‍, മെ​ഡി​ക്ക​ല്‍ സം​ഘം, സു​ര​ക്ഷാ സം​ഘം എ​ന്നി​വ​രു​മു​ണ്ടാ​കും. ഉ​ച്ച​യ്ക്ക്​ 12ന്​ ​സ​ന്നി​ധാ​ന​ത്തെ​ത്തി ദ​ര്‍ശ​നം ന​ട​ത്തും. പി​ന്നീ​ട് ദേ​വ​സ്വം ഗ​സ്റ്റ് ഹൗ​സി​ലെ​ത്തും. തു​ട​ര്‍ന്ന് ഇ​തേ ജീ​പ്പി​ല്‍ത​ന്നെ മ​ട​ങ്ങും. 3.15 ഓ​ടെ പ​മ്പ​യി​ലെ​ത്തും. പി​ന്നീ​ട് നി​ല​യ്ക്ക​ലെ​ത്തി ഹെ​ലി​കോ​പ്റ്റ​റി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു മ​ട​ങ്ങും.