നെല്ല് സംഭരണം: മില്ലുടമകളുമായി നാളെ ചര്‍ച്ച
Friday, October 17, 2025 1:06 AM IST
കൊച്ചി: നെല്ല് സംഭരണത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിനായി മില്ലുടമകളുമായി മന്ത്രിമാര്‍ നാളെ എറണാകുളം ബോള്‍ഗാട്ടി പാലസില്‍ ചര്‍ച്ച നടത്തും.
സപ്ലൈകോയുടെ സുവർണജൂബിലി സമാപന ചടങ്ങിനുശേഷം ഉച്ചകഴിഞ്ഞ് 3.30ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, മന്ത്രിമാരായ ജി.ആര്. അനില്‍, പി. രാജീവ്, പി. പ്രസാദ് തുടങ്ങിയവരാണ് മില്ലുടമകളുമായി ചര്‍ച്ച നടത്തുക.