മുനന്പം നിവാസികളുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കണം: ജോർജ് കുര്യൻ
Friday, October 17, 2025 1:06 AM IST
ന്യൂഡൽഹി: മുനന്പം നിവാസികളുടെ റവന്യു അവകാശങ്ങൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ.
കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഇതിന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ നടപ്പാക്കിയ വഖഫ് നിയമ ഭേദഗതിയാണ് ഈ വിധിയിലേക്ക് നയിക്കുന്നതിനു കാരണമായതെന്ന് മന്ത്രി പറഞ്ഞു. ഭൂമി മുനന്പം നിവാസികളുടെ അവകാശമാണ് ഔദാര്യമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.