കൊ​ച്ചി: ദ​ക്ഷി​ണ നാ​വി​ക ക​മാ​ന്‍​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന കൊ​ച്ചി നേ​വി മാ​ര​ത്ത​ണ്‍ (കെ​എ​ന്‍​എം–25) ആ​റാം പ​തി​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. 21 കി​ലോ​മീ​റ്റ​ര്‍ ഹാ​ഫ് മാ​ര​ത്ത​ണ്‍, 10 കി​ലോ​മീ​റ്റ​ര്‍ റ​ണ്‍, അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ഫ​ണ്‍ റ​ണ്‍ എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഡി​സം​ബ​ര്‍ 21നാ​ണ് മ​ത്സ​രം.

നാ​വി​ക ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന മാ​ര​ത്ത​ണി​ല്‍ ഇ​ക്കു​റി ഏ​ഴാ​യി​ര​ത്തി​ല​ധി​കം കാ​യി​ക​പ്രേ​മി​ക​ള്‍ പ​ങ്കെ​ടു​ക്കും. മാ​ര​ത്ത​ണി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥം ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ കൊ​ച്ചി​യി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​മോ റ​ണ്‍ ന​ട​ക്കും.അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ഫ​ണ്‍ റ​ണ്ണി​ന്‍റെ ഭാ​ഗ​മാ​യി ഫാ​മി​ലി റ​ണ്ണും ഇ​ക്കു​റി മാ​ര​ത്ത​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 12 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്ക് ഈ ​വി​ഭാ​ഗ​ത്തി​ല്‍ ഒ​രു​മി​ച്ച് ഓ​ടാം.


മാ​താ​പി​താ​ക്ക​ള്‍​ക്കും ര​ണ്ടു കു​ട്ടി​ക​ള്‍​ക്കും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. വെ​ല്ലിം​ഗ്ട​ൺ ഐ​ല​ന്‍​ഡി​ലെ പോ​ര്‍​ട്ട് ട്ര​സ്റ്റ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നു (പോ​ര്‍​ട്ട് ട്ര​സ്റ്റ് ഗ്രൗ​ണ്ട്) സ​മീ​പ​മു​ള്ള കെ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ സ്‌​പോ​ര്‍​ട്‌​സ് കോം​പ്ല​ക്‌​സി​ല്‍​നി​ന്നാ​ണു മാ​ര​ത്ത​ണ്‍ തു​ട​ങ്ങു​ക.

ര​ജി​സ്‌​ട്രേ​ഷ​ന്: www.kochinavymarathon.com. 31ന് ​മു​മ്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് 25 ശ​ത​മാ​ന​വും ന​വം​ബ​ര്‍ 15 ന് ​മു​മ്പാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് 10 ശ​ത​മാ​ന​വും ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സി​ല്‍ ഇ​ള​വ് ല​ഭി​ക്കും. ഇ​രു​പ​തോ അ​തി​ല്‍ അ​ധി​ക​മോ ഉ​ള്ള ഗ്രൂ​പ്പാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് 20 ഡി​സ്‌​കൗ​ണ്ടും ല​ഭി​ക്കും.