ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര്‍ അവാര്‍ഡ് മുന്‍ ഗവര്‍ണര്‍ പി. സദാശിവത്തിന്
Friday, October 17, 2025 1:06 AM IST
തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദ് ലോ ട്രസ്റ്റിന്റെ 11-ാമത് ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര്‍ അവാര്‍ഡിനു മുന്‍ ഗവര്‍ണര്‍ പി. സദാശിവം അര്‍ഹനായി.
അടുത്ത മാസം തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്നു ട്രസ്റ്റ് ചെയര്മാന് പി. സന്തോഷ് കുമാര്‍ അറിയിച്ചു.
50,000 രൂപയും ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യരുടെ ചിത്രം ആലേഖനം ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.