ജപ്പാനില്‍ നിരവധി തൊഴിലവസരങ്ങളെന്നു വിദഗ്ധര്‍
Friday, October 17, 2025 1:06 AM IST
കൊച്ചി: തീരുവ അനിശ്ചിതത്വങ്ങളും തുടര്‍ന്നുള്ള ആഗോള പ്രതിസന്ധികളും കേരളത്തിന് ജപ്പാനുമായി ലാഭകരമായി ബന്ധപ്പെടാന്‍ നിരവധി അവസരങ്ങള്‍ ഒരുക്കുമെന്ന് ഇന്തോ-ജപ്പാന് ചേംബര്‍ ഓഫ് കൊമേഴ്സ് കേരള ചാപ്റ്റര്‍ (ഇന്‍ജാക്ക്) സംഘടിപ്പിച്ച മൂന്നാമത് ജപ്പാന് മേള അഭിപ്രായപ്പെട്ടു.
ട്രംപ് ഭരണകൂടത്തിന്റെ തീരുവകള്‍ ബിസിനസ് മേഖലയില്‍ വലിയതോതില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, അതിനെ നേരിടാന്‍ കേരളത്തിന് പുതിയ അവസരങ്ങള്‍ കണ്ടെത്താന്‍ കഴിയണമെന്ന് പരിപാടിയില്‍ പങ്കെടുത്ത അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ പറഞ്ഞു.
ഇന്തോ-ജപ്പാന് ചേംബര്‍ ഓഫ് കൊമേഴ്സ് കേരള ചാപ്റ്റര്‍ പ്രസിഡന്റും സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ. വിജു ജേക്കബ്, വൈസ് പ്രസിഡന്റും ഇന്‍കെല്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ. ഇളങ്കോവന്, ജപ്പാനിലെ ഓണററി കോണ്‍സല്‍ ജനറല്‍ തകഹാഷി മുനിയോ, ജപ്പാന് ഇക്കണോമിക് കൗണ്‍സില്‍ ചെയര്മാന് ചോമോന് തനബെ, ഇന്‍ജാക്ക് സെക്രട്ടറി ഡോ. ജീവന് സുധാകരന്, ജാപ്പാന്‍ മേള സുവനീര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എസ്. രത്നകുമാര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും മേളയുടെ ഭാഗമായി നടന്നു.