പത്തു വര്‍ഷത്തിനിടെ ലഹരിക്കേസുകളില്‍ പ്രതികളായത് 1,949 വിദ്യാര്‍ഥികള്‍
Friday, October 17, 2025 1:06 AM IST
കൊച്ചി: വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരിക്കേസുകളുടെ കണക്കുകൾ ഞെട്ടിക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ലഹരിക്കേസുകളില്‍ പ്രതികളായത് 1,949 വിദ്യാര്‍ഥികൾ. സംസ്ഥാന എക്സൈസ് വകുപ്പിന്റെ കണക്കനുസരിച്ചു 2025 ഓഗസ്റ്റ് വരെ 312 വിദ്യാര്‍ഥികളാണു പ്രതികളായത്.
2024ല്‍ 379 പേരും 2023ല്‍ 531 പേരും 2022ല്‍ 332 പേരും 2021ല്‍ 80 പേരും ലഹരിക്കേസുകളില്‍ പിടിക്കപ്പെട്ടു. 79 വിദ്യാര്‍ഥികളാണ് 2020ല്‍ ലഹരിക്കേസുകളില്‍ പ്രതികളായത്. 2019ല്‍ 74 പേരും 2018ല്‍ 100 പേരും 2017ല്‍ 42 പേരും 2016ല്‍ 20 പേരും ലഹരിക്കേസുകളില്‍ പ്രതികളായി.
ഇക്കാലയളവില്‍ ശിക്ഷിക്കപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം 454 ആണ്. കഴിഞ്ഞ എട്ടു മാസത്തിനിടെ മാത്രം ലഹരിക്കേസുകളില്‍ 49 വിദ്യാര്‍ഥികളാണു ശിക്ഷിക്കപ്പെട്ടത്. 2024ലും 2023ലും 52 പേർ വീതം ശിക്ഷിക്കപ്പെട്ടു. 2022ല്‍ 61, 2021ല്‍ 38, 2020ല്‍ 58, 2019ല്‍ 42, 2018ല്‍ 68, 2017ല്‍ 21, 2016ല്‍ 13 എന്നിങ്ങനെയാണ് മറ്റു വർഷങ്ങളിൽ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം.