പേരാമ്പ്ര സംഘർഷം: മൂന്നു യുഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു
Saturday, October 18, 2025 2:47 AM IST
പേരാമ്പ്ര: സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ ദിവസങ്ങളോളമായി തുടരുന്ന പ്രതിഷേധങ്ങളുടെ പേരിൽ യുഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന നടപടി പോലീസ് തുടരുന്നു. ഇന്നലെ മൂന്നു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കല്ലൂർ പൊയിൽ കുന്നുമ്മൽ വിനോദൻ (48), വാല്യക്കോട് പനാപ്പറമ്പത്ത് മുസ്തഫ (38), പൈതോത്ത് മുണ്ടയോട്ടുചാലിൽ മണി (48) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അഞ്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
ഇവർ റിമാൻഡിലാണ്. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ഡിവൈഎസ്പി ഓഫീസിനു മുന്നിൽ സത്യഗ്രഹം നടത്തുകയുണ്ടായി. ഇതിനു ശേഷമാണ് മൂന്നു പേരുടെ വീടുകളിലെത്തി അറസ്റ്റ് ചെയ്തത്.