കെഎസ്ആര്‍ടിസി ഡ്രൈവറുടെ സ്ഥലംമാറ്റ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Saturday, October 18, 2025 2:47 AM IST
കൊച്ചി: ബസില്‍ വെള്ളക്കുപ്പി സൂക്ഷിച്ചതിന്റെ പേരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സ്ഥലം മാറ്റിയതില്‍ ഗതാഗതവകുപ്പിനു തിരിച്ചടി.
മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഡ്രൈവര്‍ ജയ്മോന് ജോസഫിനെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി.
മതിയായ കാരണമില്ലാതെയാണു സ്ഥലംമാറ്റമെന്നു നിരീക്ഷിച്ചാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ നടപടി. ഹര്‍ജിക്കാരനെ പൊന്‍കുന്നം യൂണിറ്റില്‍ത്തന്നെ ജോലിയിൽ തുടരാന്‍ അനുവദിക്കണമെന്ന് കോടതി നിര്‍ദേശം നല്കി.
പുതുക്കാട് ഡിപ്പോയിലേക്കു സ്ഥലംമാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഡ്രൈവര്‍ ജയ്മോന് ജോസഫിന്റെ ആവശ്യം. ദീര്‍ഘദൂര ബസ് ഡ്രൈവര്‍ കുടിവെള്ളം കരുതുന്നത് അത്യാവശ്യമാണെന്നും അതു തെറ്റായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു.