കോ​ട്ട​യം: കേ​ര​ള സ​ഹോ​ദ​യ കോം​പ്ല​ക്‌​സു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന സി​ബി​എ​സ്ഇ ക​ലോ​ത്സ​വം ന​വം​ബ​ര്‍ 12 മു​ത​ല്‍ 15 വ​രെ കോ​ട്ട​യം മ​ര​ങ്ങാ​ട്ടു​പിള്ളി ലേ​ബ​ര്‍ ഇ​ന്ത്യ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ജി പോ​ള്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ .​ദീ​പ ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.


കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന അ​ഖി​ല കേ​ര​ള സി​ബി​എ​സ്ഇ പ്രി​ന്‍സി​പ്പ​ല്‍സ് കോ​ണ്‍ഫ​റ​ന്‍സി​ലാ​ണ് ഈ​ക്കാ​ര്യം അ​റി​യി​ച്ച​ത് .സം​സ്ഥാ​ന​ത്തെ 1700 സി​ബി​എ​സ്ഇ സ്‌​കൂ​ളി​ല്‍ നി​ന്നാ​യി പ​തി​നാ​യി​ര​ത്തോ​ളം മ​ത്സ​രാ​ര്‍ഥി​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.