ഡോ. ഡി. സെല്വരാജന് നെയ്യാറ്റിന്‍കര രൂപത ബിഷപ്
Sunday, October 19, 2025 12:51 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ. വിന്‍സെന്റ് സാമുവല്‍ വിരമിച്ചു. പിന്തുടര്ച്ചാവകാശമുള്ള ബിഷപ്പായ ഡോ. ഡി. സെല്‍വരാജനെ രൂപതയുടെ പുതിയ ബിഷപ്പായി ലെയോ പതിനാലാമന്‍ മാർപാപ്പ നിയമിച്ചു.
ഡോ. വിന്‍സെന്റ് സാമുവലിന് 75 വയസ് പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വിരമിക്കാനുള്ള സന്നദ്ധത അറിയിച്ച് ലെയോ പതിനാലാമന്‍ പാപയ്ക്കു നല്കിയ കത്ത് സ്വീകരിച്ചതോടെയാണ് പ്രഖ്യാപനം.
സഹ മെത്രാനായി നിയമിതനായ ഡോ. ഡി. സെല്വരാജന് രൂപതയുടെ നേതൃത്വം ഏറ്റെടുക്കും. 2025 ഫെബ്രുവരി എട്ടിനാണ് ഫ്രാന്‍സിസ് പാപ്പ, ഡോ. ഡി. സെല്‍വരാജനെ നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാനായി നിയമിച്ചത്.
തുടര്‍ന്ന് മാര്‍ച്ച് 25 ന് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ സ്ഥാനാരോഹണം നടന്നു.