അവകാശ സംരക്ഷണ യാത്രയ്ക്ക് അങ്കമാലിയിൽ സ്വീകരണം
Sunday, October 19, 2025 12:08 AM IST
അങ്കമാലി : ‘നീതി ഔദാര്യമല്ല ; അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരേ കത്തോലിക്കാ കോൺഗ്രസ് നടത്തുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് ഇന്നലെ ഉച്ചയോടെ അങ്കമാലിയിൽ സ്വീകരണം നൽകി.
യാത്രയിൽ പങ്കെടുത്തവർ അങ്കമാലി ബസിലിക്കയിലെ വിമോചന സമര രക്തസാക്ഷികളുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, എസ്.ഐ തോമസ് ശങ്കുരിക്കൽ, ബേബി പൊട്ടനാനി, ജോൺസൺ പടയാട്ടിൽ തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.
13ന് കാസർഗോഡുനിന്ന് ആരംഭിച്ച അവകാശ സംരക്ഷണയാത്ര 24ന് തിരുവനന്തപുരത്ത് സമാപിക്കും.