മൂന്ന് കപ്പലുകള്‍ നീറ്റിലിറക്കി കൊച്ചിന് ഷിപ്പ്യാര്ഡ്
Sunday, October 19, 2025 12:51 AM IST
കൊച്ചി: മേക്ക് ഇന്‍ ഇന്ത്യ ആശയത്തില്‍ 90 ശതമാനവും തദ്ദേശീയ ഉത്പന്നങ്ങള്‍ ഉപയോഗിച്ചു നിര്‍മിച്ച മൂന്നു വ്യത്യസ്തയിനം കപ്പലുകള്‍ നീറ്റിലിറക്കി കൊച്ചിന് ഷിപ്പ്യാര്ഡ്.
നാവികസേനയ്ക്കുവേണ്ടി നിര്‍മിച്ച അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പല്‍, ഹൈബ്രിഡ് ഇലക്ട്രിക് മെഥനോള്‍റെഡി കമ്മീഷനിംഗ് സര്‍വീസ് ഓപ്പറേഷന് വെസല്‍, രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറായ ഡിസിഐ ഡ്രഡ്ജ് ഗോദാവരി എന്നിവയാണ് ഇന്നലെ നീറ്റിലിറക്കിയത്.
രാജ്യത്തിന്റെ നാവിക പ്രതിരോധമേഖല, വാണിജ്യ കപ്പല്‍ നിര്‍മാണം, ഹരിത സമുദ്രഗതാഗതം എന്നിവയില്‍ കൊച്ചിന് ഷിപ്പ്യാര്ഡ് കരസ്ഥമാക്കിയ എന്‍ജിനിയറിംഗ് വൈദഗ്ധ്യത്തിന്റെയും നേതൃത്വമികവിന്റെയും തെളിവാണു പുതിയ കപ്പലുകളെന്ന് കൊച്ചിന് ഷിപ്പ്യാര്ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായര്‍ പറഞ്ഞു.
നാവികസേനയ്ക്കുവേണ്ടി നിര്‍മിച്ച ആറാമത്തെ അന്തര്‍വാഹിനി കപ്പലാണ് ആന്റി സബ്മറൈന് വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി.