പഞ്ചായത്തീരാജ് സംവിധാനങ്ങളെ തകര്‍ക്കുന്ന സമീപനം അവസാനിപ്പിക്കണം: കെഎല്ഇഒ
Sunday, October 19, 2025 12:08 AM IST
തൃശൂര്‍: പഞ്ചായത്തീരാജ് സംവിധാനങ്ങളെ തകര്‍ക്കുന്ന സമീപനം സംസ്ഥാനസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കേരള ലോക്കല്‍ സെൽഫ് ഗവണ്മെന്റ് എംപ്ലോയീസ് ഓര്ഗനൈസേഷന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ഐഎന്‍ടിയുസി തൃശൂര്‍ ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എസ്. കരുണാകരന് അധ്യക്ഷത വഹിച്ചു. .വി.എം. അബ്ദുള്ള, കെ.വി. സുനിത, ഇ. ഷമില്‍, ജി. ജ്യോതികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
2026 ലെ സമ്മേളനവേദിയായ കണ്ണൂര്‍ ജില്ലയ്ക്കു കെപിസിസി ജനറല്‍ സെക്രട്ടറി ജോസ് വള്ളൂര്‍ ചടങ്ങിൽ പതാക കൈമാറി. ശുചിത്വമാലിന്യ നിര്മാര്ജനപ്രവര്ത്തനങ്ങള്ക്ക് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നഗരസഭ മാതൃകയില്‍ പ്രത്യേക വിഭാഗം രൂപീകരിക്കണം, തദ്ദേശ പൊതുസര്‍വീസിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സ്പാര്‍ക്ക് വഴി ശമ്പളം വിതരണംചെയ്യുക, തദ്ദേശ പൊതുസര്‍വീസ് സ്ഥാപനങ്ങളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.
പുതിയ ഭാരവാഹികൾ: നൈറ്റോ ബേബി അരീക്കൽ- സംസ്ഥാന പ്രസിഡന്റ് , ജോണ്‍ കെ. സ്റ്റീഫൻ - ജനറൽ സെക്രട്ടറി, ബിനു വർഗീസ് - ട്രഷറർ.