ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പരിശോധന
Sunday, October 19, 2025 12:51 AM IST
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പിടിയിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കിളിമാനൂർ പുളിമാത്തിലെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ഇന്നലെ ഉച്ച കഴിഞ്ഞു തുടങ്ങിയ പരിശോധന രാത്രി വൈകിയും തുടരുകയാണ്.
വീടിനുള്ളിലെ പരിശോധനകൾക്കു ശേഷം പുറത്തെ കരിയിലകൾ അടക്കം നീക്കി പരിശോധിച്ചു. രേഖകളോ സ്വർണമോ കത്തിച്ചിട്ടുണ്ടോയെന്നത് അടക്കമാണ് പരിശോധന.