തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 67-ാ​​​മ​​​ത് സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ൾ കാ​​​യി​​​കമേ​​​ള​​​യു​​​ടെ ഒ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പ്ര​​​ത്യേ​​​ക മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ പൊ​​​തുവി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി എ​​​ത്തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് താ​​​മ​​​സ സൗ​​​ക​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള സ​​​മ​​​ഗ്ര വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​ണ് മേ​​​ള​​​യു​​​ടെ അ​​​ക്കോ​​​മ​​​ഡേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

അ​​​ക്കോ​​​മ​​​ഡേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​യു​​​ടെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്താ​​​നാ​​​യി ശി​​​ക്ഷ​​​ക്‌​​​ സ​​​ദ​​​നി​​​ൽ ന​​​ട​​​ന്ന എ​​​ച്ച്എം​​​മാ​​​രു​​​ടെ​​​യും പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രു​​​ടെ​​​യും യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​കാ​​​ശ​​​നം.


മ​​​ത്സ​​​ര ഇ​​​ന​​​ങ്ങ​​​ളും അ​​​തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി എ​​​ത്തി​​​ച്ചേ​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള താ​​​മ​​​സ​​​സ്ഥ​​​ല​​​ങ്ങ​​​ളും ലൊ​​​ക്കേ​​​ഷ​​​ൻ മാ​​​പ്പും ചു​​​മ​​​ത​​​ല​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഫോ​​​ൺ ന​​​മ്പ​​​രും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​തി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ വാ​​​ട്‌​​​സാ​​​പ്പി​​​ലൂ​​​ടെ​​​യും ഇ ​​​മെ​​​യി​​​ലി​​​ലൂ​​​ടെ​​​യും എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും സ്‌​​​പോ​​​ർ​​​ട്‌​​​സ് ഗ്രൂ​​​പ്പു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കും. ഞാ​​​യ​​​റാ​​​ഴ്ച​​​യോ​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന ക്ഷ​​​മ​​​മാ​​​കു​​​ന്ന ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ പ്ലേ ​​​സ്റ്റോ​​​റി​​​ൽ നി​​​ന്നും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം.