മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ സ്ഥാനാരോഹണം ഇന്ന്
Sunday, October 19, 2025 12:10 AM IST
കൊച്ചി: സീറോമലബാർ സഭയുടെ പുതിയ അതിരൂപതയായി ഉയർത്തപ്പെട്ട മഹാരാഷ്ട്രയിലെ കല്യാണിന്റെ പ്രഥമ ആർച്ച്ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ സ്ഥാനാരോഹണവും അതിരൂപതാ പ്രഖ്യാപനവും ഇന്നു നടക്കും.
കല്യാൺ വെസ്റ്റിലെ സെന്റ് തോമസ് കത്തീഡ്രലിൽ ഉച്ചകഴിഞ്ഞു 2.30നു നടക്കുന്ന തിരുക്കർമങ്ങൾക്ക് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും.
വിശുദ്ധ കുർബാനമധ്യേ ബോംബെ ആർച്ച്ബിഷപ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചനസന്ദേശം നൽകും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ സ്ഥാനമൊഴിയുന്ന ബിഷപ് മാർ തോമസ് ഇലവനാലിന് യാത്രയയപ്പും നൽകും.
കേരളത്തിലും പുറത്തുമുള്ള 35 മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അല്മായർ തുടങ്ങിയവർ പങ്കെടുക്കും.കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ, രൂപതാ വികാരി ജനറാൾമാരായ റവ. ഡോ. ജോസഫ് വെള്ളമറ്റം, റവ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, രൂപതാ പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, മൈനർ സെമിനാരി റെക്ടർ റവ.ഡോ. ജയിംസ് തലച്ചെല്ലൂർ, പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, നിർമലഗിരി പള്ളി വികാരി ഫാ. വർഗീസ് മഞ്ഞക്കുഴക്കുന്നേൽ, വിവിധ തലങ്ങളെ പ്രതിനിധീകരിക്കുന്ന വൈദിക-സന്യസ്ത-അല്മായ പ്രതിനിധികൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.