പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ പുരസ്കാരം ജി. സുധാകരന്
Monday, October 20, 2025 2:57 AM IST
തിരുവനന്തപുരം: ആർഎസ്പി മുൻ ജനറൽ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ സ്മാരക പുരസ്കാരം മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന്. 31ന് രാവിലെ 11നു തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ് വിതരണം ചെയ്യും.
അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
ടി.ജ. ചന്ദ്രചൂഡന്റെ സ്മരണക്കായി സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ രംഗത്ത് നിസ്തുല സംഭാവന നൽകുന്ന പ്രതിഭകൾക്കായി പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണ് പുരസ്കാരം.