കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് രാജ്യത്തെ എല്ലാവര്ക്കും അവകാശപ്പെട്ടതെന്നു മന്ത്രി
Monday, October 20, 2025 3:07 AM IST
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിടാന്‍ തീരുമാനിച്ചത് സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് രാജ്യത്തെ എല്ലാവര്ക്കും അവകാശപ്പെട്ട ഫണ്ടാണെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
കുട്ടികള്‍ക്കു കിട്ടേണ്ട ഫണ്ടാണെന്നും കേന്ദ്രസഹായം എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ ഫണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലായിരിക്കും വിനിയോഗിക്കുക.
കുടിശിക അടക്കം 1466 കോടി രൂപ കിട്ടാനുണ്ട്. എന്തെങ്കിലും ന്യായം പറഞ്ഞ് ഫണ്ട് എങ്ങനെ വെട്ടിക്കുറയ്ക്കാമെന്നാണ് കേന്ദ്രം ആലോചിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്ക് ലഭിക്കേണ്ട ഫണ്ട് എന്തെങ്കിലും സാങ്കേതികത്വം പറഞ്ഞ് മാറ്റപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.