38-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ്: ഡെലിഗേറ്റ് രജിസ്ട്രേഷന് ആരംഭിച്ചു
Monday, October 20, 2025 2:20 AM IST
തിരുവനന്തപുരം: കേരള ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 38-ാമത് കേരള സയന്‍സ് കോണ്‍ഗ്രസിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷന് ആരംഭിച്ചു. www.ksc.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.
2026 ജനുവരി 30, 31, ഫെബ്രുവരി ഒന്ന്, രണ്ടി തീയതികളില്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജിലാണ് കേരള സയന്‍സ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
ഗവേഷകരെയും ശാസ്ത്രജ്ഞരെയും വ്യവസായ പ്രമുഖരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരുമിച്ച് കൊണ്ടുവരുന്ന പ്ലാറ്റ്ഫോമാണ് കേരള സയന്‍സ് കോണ്‍ഗ്രസ്.
സാങ്കേതിക സെഷനുകള്‍, യുവഗവേഷകരുടെയും വിദ്യാര്‍ഥികളുടെയും അവതരണങ്ങള്‍, അക്കാദമിക് - ഇന്‍ഡസ്ട്രി സംവാദങ്ങള്‍, സ്മാരക പ്രഭാഷണങ്ങള്‍, സയന്‍സ് എക്സ്പോ, ശാസ്ത്രബോധവത്കരണം തുടങ്ങി വിവിധ പരിപാടികള്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
മുന്‍വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്തമായി ദേശീയതലത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഗമവും 38-ാമത് സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.