പിഎം ശ്രീ പദ്ധതി: സിപിഎം-ബിജെപി ബന്ധം പുറത്തുവന്നു: സണ്ണി ജോസഫ്
Tuesday, October 21, 2025 2:14 AM IST
തൃശൂർ: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലൂടെ സിപിഎമ്മും മുഖ്യമന്ത്രിയും ബിജെപിക്ക് ഒപ്പമാണെന്നു വ്യക്തമായെന്നും ഇരുപാർട്ടികളുടെയും ബന്ധം മറനീക്കിയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച നോട്ടീസ് അന്തരീക്ഷത്തിൽ നിൽക്കുകയാണ്. മുഖ്യമന്ത്രിക്കോ ഇഡിക്കോ ബിജെപിക്കോ അതിനെക്കുറിച്ചു പറയാൻ ഒന്നുമില്ല. മന്ത്രിസഭയിൽപോലും ചർച്ചചെയ്യാതെ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് ഇതിന്റെ ഭാഗമാണ്. സിപിഐ അവരുടെ നിലപാടിൽ ഉറച്ചുനിന്നാൽ പിന്തുണ നൽകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കോണ്ഗ്രസ് പാർട്ടിയിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അതു സ്വാഭാവികമാണെന്നും പറഞ്ഞുപരിഹരിച്ചെന്നും കെപിസിസി അധ്യക്ഷൻ മറുപടിനൽകി.