ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമം: പിണറായി വിജയൻ
Tuesday, October 21, 2025 12:14 AM IST
കണ്ണൂർ: ശബരിമലയെ വലിയൊരു വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കളക്ടറേറ്റ് മൈതാനിയിൽ തളാപ്പിൽ നിർമിച്ച പുതിയ അഴീക്കോടൻ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ കാണുന്ന ശബരിമലയിൽ അയ്യപ്പനൊപ്പം വാവരുണ്ട്. ഇതു സംഘപരിപാറിന് ഇഷ്ടം അല്ല. വാവരെ കൊള്ളാത്ത ഒരാളായി ഇവർ ചിത്രീകരിക്കുന്നു. വാവരല്ല മറ്റൊരു പേരാണ് അയ്യപ്പന്റെകൂടെയുള്ളതെന്ന് പറയുന്നു.
തങ്ങളുടെ സങ്കുചിത ചിന്തകൾ അടിച്ചേൽപ്പിക്കുന്നു. ആർഎസ് എസ് തത്വം നടപ്പിലാക്കിയാൽ കേരളം ഇങ്ങനെ നിലനിൽക്കില്ല. ബിജെപിക്ക് നല്കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.