രണ്ടു മാസത്തിനിടെ 330 ഓട്ടോറിക്ഷ അപകടങ്ങള്‍
Wednesday, October 22, 2025 1:39 AM IST
കൊച്ചി: സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.കഴിഞ്ഞ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 330 ഓട്ടോറിക്ഷകള്‍ അപകടത്തിൽപ്പെട്ടു.
ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ 2025 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കാണിത്.
കാല്‍നടയാത്രക്കാരെ ഇടിച്ചിട്ട ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരേ 108 കേസുകളെടുത്തു. ഓട്ടോറിക്ഷകള്‍ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ട 28 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.