വികസനത്തില്‍ വിവേചനമില്ല: മുഖ്യമന്ത്രി
Wednesday, October 22, 2025 1:39 AM IST
കൊച്ചി: വികസനത്തിന്റെ ഗുണഫലം ജനങ്ങള്‍ക്കു ലഭിക്കുന്നതില്‍ ഇതുവരെ വിവേചനമുണ്ടായിട്ടില്ലെന്നും ഇനിയങ്ങോട്ട് ഉണ്ടാകുകയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
കൊച്ചിയുടെ സമഗ്രവികസനത്തിനായി ഒട്ടേറെ പദ്ധതികളാണു നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിവരുന്നതെന്നും കൊച്ചി കോര്‍പറേഷന്റെ പുതിയ ആസ്ഥാനമന്ദിര ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
നവംബര്‍ ഒന്നോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണെന്നും ലോകത്തുതന്നെ ചുരുക്കം രാജ്യങ്ങള്‍ക്കു മാത്രമേ ഈ നേട്ടം അവകാശപ്പെടാനുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ ആസ്ഥാനമന്ദിരത്തിനു മുന്നില്‍ നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷമാണ് ഉദ്ഘാടനപ്രസംഗത്തിനായി മുഖ്യമന്ത്രി വേദിയിലെത്തിയത്. ചടങ്ങില്‍ മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തി.
ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, കെ.ബാബു, ഉമാ തോമസ്, കെ.എന്‍. ഉണ്ണിക്കൃഷ്ണന് തുടങ്ങിയവർ പ്രസംഗിച്ചു.