സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്കി
Wednesday, October 22, 2025 1:38 AM IST
ചേര്‍ത്തല: റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരിയായ ചേര്‍ത്തല സ്വദേശിനി ഹയറുമ്മ (ഐഷ-62) കൊലപാതക കേസില്‍ പോലീസ് തെളിവെടുപ്പിനു നടപടികള്‍ തുടങ്ങി.
പ്രതിയായ പള്ളിപ്പുറം സ്വദേശി സി.എം. സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്കി.
അപേക്ഷ ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് 23 നു പരിഗണിക്കും. നിലവില്‍ ഏറ്റുമാനൂര്‍ സ്വദേശി ജയ്നമ്മയുടെയും കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെയും കൊലപാതക കേസുകളില്‍ പ്രതിയാണ്.
വീയൂര്‍ ജയിലില്‍ റിമാന്‍ഡിലുള്ള സെബാസ്റ്റ്യനെ കോടതി അനുമതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ത്തല പോലീസ് ജയിലിലെത്തി സാങ്കേതികമായി അറസ്റ്റു രേഖപെടുത്തിയിരുന്നു. കൊലപാതകത്തിനൊപ്പം തെളിവു നശിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.