ഫാ. മാത്യു സോബിൻ കണിയാംപറമ്പിൽ പ്രൊവിൻഷ്യൽ റഫറന്റ്
Wednesday, October 22, 2025 1:39 AM IST
ആലപ്പുഴ: പൊന്തിഫിക്കൽ മിഷനറി സഭ (പിഎംഐഇ) യുടെ പ്രൊവിൻഷ്യൽ റഫറന്റായി മലയാളിയായ ഫാ. മാത്യു സോബിൻ കണിയാംപറമ്പിൽ തെരഞ്ഞെടുക്കപ്പെട്ടു.
പാപ്പുവ ന്യൂഗിനിയയിലെ പോർട്ട് മോറെസ്ബിയിൽ നടന്ന പ്രൊവിൻഷ്യൽ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്.
ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയാണ്. ഓസ്ട്രേലിയയിലെയും പാപ്പുവ ന്യൂഗിനിയയിലെയും സഭയുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടമാണ് അദ്ദേഹത്തിന്റെ ചുമതല.
പോർട്ട് മോറെസ്ബി അതിരൂപതയിൽ ഇടവക വികാരിയും സെമിനാരി റെക്ടറായും സേവനമനുഷ്ഠിച്ചുവരികയാണ്. ചങ്ങനാശേരി അതിരൂപതയിലെ ആലപ്പുഴ പഴവങ്ങാടി ഇടവകാംഗമാണ്.