പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം
Friday, May 17, 2024 2:06 AM IST
കാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണാഭരണം കവരുകയും ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡിവൈഎസ്പി വി.വി. ലതീഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.
കണ്ണൂർ മേഖലാ ഡിഐജി തോംസൺ ജോസ്, കാസർഗോഡ് ജില്ലാ പോലീസ് മേധാവി പി. ബിജോയ് എന്നിവർക്കാണ് അന്വേഷണത്തിന്റെ ഏകോപന ചുമതല. നാട്ടുകാരനായ ആൾ തന്നെയാണ് സംഭവത്തിനു പിന്നിലെന്ന് മിക്കവാറും ഉറപ്പിച്ചിട്ടുണ്ട്. പെൺകുട്ടിയോട് മലയാളത്തിൽ സംസാരിച്ചതും വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തതുമെല്ലാം ഇക്കാര്യം ഉറപ്പിക്കുന്നു.