ജീപ്പ് മറിഞ്ഞ് റിട്ട.അധ്യാപിക മരിച്ചു
ജീപ്പ്  മറിഞ്ഞ് റിട്ട.അധ്യാപിക മരിച്ചു
Thursday, May 16, 2024 12:37 AM IST
കോ​​ല​​ഞ്ചേ​​രി: കൊ​​ച്ചി-​​ധ​​നു​​ഷ്കോ​​ടി ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ശാ​​സ്താ​​മു​​ക​​ളി​​ന​​ടു​​ത്ത് പാ​​ല​​ച്ചു​​വ​​ടി​​ൽ നി​​യ​​ന്ത്ര​​ണം വി​​ട്ട ജീ​​പ്പ് കു​​ഴി​​യി​​ലേ​​ക്കു മ​​റി​​ഞ്ഞ് റി​​ട്ട.​​അ​​ധ്യാ​​പി​​ക മ​​രി​​ച്ചു. മൂ​​ന്നു പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു.

മാ​​മ​​ല സ്വ​​ദേ​​ശി​​നി​​യാ​​യ ബീ​​ന (61) യാ​​ണു മ​​രി​​ച്ച​​ത്. ഭ​​ർ​​ത്താ​​വ് സാ​​ജു ഏ​​ബ്ര​​ഹാം (62), സാ​​ജു​​വി​​ന്‍റെ പി​​തൃ സ​​ഹോ​​ദ​​ര​​പു​​ത്ര​​ൻ തു​​രു​​ത്തി​​യി​​ൽ ബി​​ജു (58), ഭാ​​ര്യ സൂ​​സ​​ൻ (54) എ​​ന്നി​​വ​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്.

ഇ​​വ​​രെ എ​​റ​​ണാ​​കു​​ളം മെ​​ഡി​​ക്ക​​ൽ ട്ര​​സ്റ്റ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. യു​​വ​​ന​​ട​​ൻ മാ​​ത്യു​​വി​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ളാ​​ണ് ബി​​ജു​​വും സൂ​​സ​​നും. മാ​​ത്യു​​വി​​ന്‍റെ ജ്യേ​​ഷ്ഠ​​നാ​​ണ് വാ​​ഹ​​നം ഓ​​ടി​​ച്ചി​​രു​​ന്ന​​ത്. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ 12.30 ഓ​​ടെ മാ​​മ​​ല കേ​​ര​​ള റ​​ബ​​ർ ക​​ന്പ​​നി​​ക്ക് എ​​തി​​ർ​​വ​​ശ​​ത്താ​​യി​​രു​​ന്നു അ​​പ​​ക​​ടം.

വേ​​ങ്ങൂ​​രി​​ൽ അ​​ടു​​ത്ത ബ​​ന്ധു​​വി​​ന്‍റെ മ​​ര​​ണ​​വീ​​ട് സ​​ന്ദ​​ർ​​ശി​​ച്ച് മൂ​​വാ​​റ്റു​​പു​​ഴ ഭാ​​ഗ​​ത്തു​​നി​​ന്നും തി​​രി​​കെ വ​​ന്ന അ​​ഞ്ചം​​ഗ സം​​ഘം സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ജീ​​പ്പാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.

ബീ​​ന​​യു​​ടെ സം​​സ്കാ​​രം ഇ​​ന്ന് 2.30 ന് ​​ക​​ടു​​ങ്ങ​​മം​​ഗ​​ലം സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ആ​​ൻ​​ഡ് സെ​​ന്‍റ് പോ​​ൾ​​സ് യാ​​ക്കോ​​ബാ​​യ പ​​ള്ളി​​യി​​ൽ. പ​​ള്ളു​​രു​​ത്തി എ​​സ്ഡി​​പി​​വൈ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ അ​​ധ്യാ​​പി​​ക​​യാ​​യി​​രു​​ന്നു.

ഭ​​ർ​​ത്താ​​വ് സാ​​ജു ഖാ​​ദി ബോ​​ർ​​ഡ് റി​​ട്ട.​​ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണ്. മ​​ക്ക​​ൾ: ശി​​ൽ​​പ, ഡോ. ​​ആ​​ഷി​​ഖ്. മ​​രു​​മ​​ക​​ൻ: ജോ​​ണ്‍ തോ​​മ​​സ് (മാ​​നേ​​ജ​​ർ, എ​​സ്ബി​​ഐ കാ​​ഞ്ഞി​​ര​​മ​​റ്റം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.