ക്രിമിനല്‍ നിയമങ്ങള്‍ക്ക് ഹിന്ദിയില്‍ പേരുകള്‍; ചോദ്യം ചെയ്ത് ഹര്‍ജി
Wednesday, May 29, 2024 1:43 AM IST
കൊച്ചി: പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് ഹിന്ദിയിലും സംസ്കൃതത്തിലും പേരുകള്‍ നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ ഹര്‍ജി.
സര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ പി.വി. ജീവേഷാണു ഹര്‍ജി നല്‍കിയത്.