രാജരാജവര്‍മയുടെ സ്വകാര്യ രേഖാശേഖരം പുരാരേഖ വകുപ്പിന് കൈമാറുന്നു
Wednesday, May 29, 2024 1:43 AM IST
കൊച്ചി: സാഹിത്യകാരന് എന്‍.എസ്. മാധവന്റെ കൈവശമുള്ള മുന്‍ ദേവസ്വം കമ്മീഷണര്‍ എം. രാജരാജവര്‍മയുടെ സ്വകാര്യ രേഖാശേഖരം പുരാരേഖ വകുപ്പിന് കൈമാറുന്നു.
നാളെ വൈകുന്നേരം നാലിന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി എന്‍.എസ്. മാധവന്റെ പനമ്പിള്ളിനഗറിലെ ഡിഡി ഭവനം അപ്പാര്‍ട്ട്മെന്റില്‍ എത്തിയാണ് രേഖകള്‍ ഏറ്റുവാങ്ങുന്നത്.
എം. രാജരാജവര്‍മയുടെ ചെറുമകനായ ആര്‍ക്കിടെക്ട് എ.ജി. കൃഷ്ണമേനോന് അദ്ദേഹത്തിന്റെ ബന്ധുവായ എന്‍.എസ്. മാധവനു നല്കിയ ഡയറികളാണ് സംസ്ഥാന പുരാരേഖ വകുപ്പ് ഏറ്റെടുക്കുന്നത്.