ഐഐടി അലുമ്നി റോഡ്ഷോ 12ന്
Wednesday, July 9, 2025 6:20 AM IST
കൊച്ചി: കേരളത്തിലെ ഐഐടി അലുമ്നികളുടെ റോഡ്ഷോ (പിഎഎൽഎസ്) 12ന് തൃശൂരിൽ നടക്കും. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ 30ലധികം എൻജിനിയറിംഗ് സ്ഥാപനങ്ങൾ പങ്കെടുക്കും.
കേരളത്തിൽ താമസിക്കുന്ന ഐഐടി മദ്രാസ് അലുമ്നികളാണ് റോഡ്ഷോ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ള കോളജുകൾ 8454844801 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടണം.