തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ തിട്ടൂ​​​രം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ആ​​​സ്ഥാ​​​ന​​​ത്ത് സ​​​മ​​​രം ചെ​​​യ്ത എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​ഭി​​​വാ​​​ദ്യം ചെ​​​യ്യാ​​​നെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ആ​​​ർ​​​എ​​​സ്എ​​​സ് അ​​​ജ​​​ണ്ട ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി സ​​​മൂ​​​ഹം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. വി​​​സി​​​ക്കെ​​​തി​​​രേ തു​​​ട​​​ർ​​​ന്നും പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.